പിതാവ് അവിശ്വസ്തരിൽനിന്ന് പിൻവാങ്ങുന്നു
പുരോഹിതന്മാരും രാജാവും ജനതയും എല്ലാം വിളിച്ചുവരുത്തപ്പെടുന്നു. മടങ്ങിവരാൻ അവരുടെ പ്രവൃത്തികൾ അവരെ സമ്മതിക്കുകയില്ല; ആടുമാടുകളുമായി അവർ അന്വേഷിച്ചു ചെല്ലുമ്പോൾ നമ്മുടെ പിതാവ് നേരത്തെ തന്നെ പിന്മാറിയിരിക്കുന്നു. യെഹൂദയ്ക്ക് താൻ ദ്രവീകരണവും എഫ്രയീമിന് സിംഹവും എന്ന് അവൻ സ്വയം വിളിക്കുന്നു; പിന്നെ കഷ്ടത അവരെ മടക്കിക്കൊണ്ടുവരുന്നതുവരെ അവൻ വിട്ടുപോകുന്നു.
5 1പുരോഹിതന്മാരേ, ഇതു കേൾക്കുവിൻ! ഇസ്രായേൽഗൃഹമേ, ശ്രദ്ധിക്കുവിൻ! രാജഗൃഹമേ, ചെവിക്കൊള്ളുവിൻ! ന്യായവിധി നിങ്ങൾക്കുവേണ്ടിയുള്ളതാകുന്നു; എന്തെന്നാൽ നിങ്ങൾ മിസ്പായിൽ ഒരു കെണിയും താബോരിൽ വിരിച്ച വലയുമായിത്തീർന്നിരിക്കുന്നു.
2“മത്സരികൾ കൊലയിൽ ആഴത്തിൽ മുഴുകിയിരിക്കുന്നു, എന്നാൽ ഞാൻ അവരെ എല്ലാവരെയും ശിക്ഷിക്കും. 3ഞാൻ എഫ്രയീമിനെ അറിയുന്നു, ഇസ്രായേൽ എന്നിൽനിന്ന് മറഞ്ഞിരിക്കുന്നില്ല; എഫ്രയീമേ, ഇപ്പോൾ നീ വേശ്യാവൃത്തി ചെയ്തിരിക്കുന്നു, ഇസ്രായേൽ അശുദ്ധമായിരിക്കുന്നു.
4“അവരുടെ പ്രവൃത്തികൾ അവരെ അവരുടെ പിതാവിന്റെ അടുക്കലേക്കു മടങ്ങാൻ അനുവദിക്കുകയില്ല; എന്തെന്നാൽ വേശ്യാവൃത്തിയുടെ ആത്മാവ് അവരിൽ ഉണ്ട്, അവർ നമ്മുടെ പിതാവിനെ അറിയുന്നതുമില്ല. 5ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു; ഇസ്രായേലും എഫ്രയീമും തങ്ങളുടെ പാപത്തിൽ ഇടറിവീഴുന്നു; യെഹൂദയും അവരോടൊപ്പം ഇടറിവീഴുന്നു. 6തങ്ങളുടെ ആട്ടിൻകൂട്ടങ്ങളുമായും കന്നുകാലിക്കൂട്ടങ്ങളുമായും അവർ നമ്മുടെ പിതാവിനെ അന്വേഷിക്കാൻ പോകും, എന്നാൽ അവർ അവിടുത്തെ കണ്ടെത്തുകയില്ല; അവിടുന്ന് അവരിൽനിന്ന് പിൻവാങ്ങിയിരിക്കുന്നു. 7അവർ നമ്മുടെ പിതാവിനോട് വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു, എന്തെന്നാൽ അവർ അവിഹിതസന്താനങ്ങളെ പ്രസവിച്ചിരിക്കുന്നു. ഇപ്പോൾ അമാവാസി അവരെ അവരുടെ വയലുകളോടൊപ്പം വിഴുങ്ങിക്കളയും.
8“ഗിബെയയിൽ കൊമ്പ് ഊതുവിൻ, രാമയിൽ കാഹളം ഊതുവിൻ. ബേത്ത്-ആവെനിൽ യുദ്ധനാദം മുഴക്കുവിൻ; ബെന്യാമീനേ, നിന്റെ പിന്നിലേക്കു നോക്കുക! 9ശിക്ഷയുടെ നാളിൽ എഫ്രയീം ശൂന്യമായിത്തീരും; ഉറപ്പായുള്ളത് ഞാൻ ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അറിയിക്കുന്നു. 10യെഹൂദയുടെ പ്രഭുക്കന്മാർ അതിരടയാളക്കല്ല് നീക്കുന്നവരെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും. 11എഫ്രയീം പീഡിപ്പിക്കപ്പെട്ടിരിക്കുന്നു, ന്യായവിധിയിൽ തകർക്കപ്പെട്ടിരിക്കുന്നു, എന്തെന്നാൽ അവൻ വ്യർഥമായ വിഗ്രഹങ്ങളെ പിന്തുടരാൻ ഉറച്ചിരുന്നു. 12അതുകൊണ്ട് ഞാൻ എഫ്രയീമിന് ഒരു പുഴുവിനെപ്പോലെയും യെഹൂദാഗൃഹത്തിന് ഒരു ചീയലിനെപ്പോലെയും ആകുന്നു.
13“എഫ്രയീം തന്റെ രോഗം കണ്ടു, യെഹൂദാ തന്റെ തുറന്ന വ്രണം കണ്ടു; അപ്പോൾ എഫ്രയീം അശ്ശൂരിലേക്ക് ഓടി, അതിന്റെ മഹാരാജാവിനോട് അപേക്ഷിച്ചു. എന്നാൽ ആ രാജാവിന് നിന്നെ സുഖപ്പെടുത്താനോ നിന്റെ പഴുത്ത മുറിവ് ഭേദമാക്കാനോ കഴിയുകയില്ല. 14എന്തെന്നാൽ ഞാൻ എഫ്രയീമിന് ഒരു സിംഹത്തെപ്പോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹത്തെപ്പോലെയും ആയിരിക്കും. ഞാൻതന്നെ കീറിക്കളഞ്ഞ് പോയ്ക്കളയും; ഞാൻ പിടിച്ചുകൊണ്ടുപോകും, ആരും വിടുവിക്കുകയുമില്ല. 15അവർ തങ്ങളുടെ കുറ്റം ഏറ്റുപറഞ്ഞ് എന്റെ മുഖം അന്വേഷിക്കുന്നതുവരെ ഞാൻ വീണ്ടും എന്റെ സ്ഥാനത്തേക്കു മടങ്ങിപ്പോകും; തങ്ങളുടെ കഷ്ടതയിൽ അവർ എന്നെ ഉത്സാഹത്തോടെ അന്വേഷിക്കും.”