പൊടിയിൽനിന്ന് പ്രഭുക്കന്മാരുടെ മേശയിലേക്ക്
അത്ര ഉയരത്തിൽ ഇരിക്കുന്ന നമ്മുടെ പിതാവ് ഇത്ര താഴേക്ക് എങ്ങനെ കാണുന്നു എന്നതാണ് ചോദ്യം. കുനിയുമ്പോൾ അവൻ ചെയ്യുന്നതാണ് ഉത്തരം: യാചകനെ ചാരക്കൂമ്പാരത്തിൽനിന്ന് ഉയർത്തി പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു, മക്കളില്ലാത്ത സ്ത്രീക്ക് മക്കൾ നിറഞ്ഞ ഒരു ഭവനം നൽകുന്നു.
113 1ഹല്ലേലൂയാ! നമ്മുടെ പിതാവിന്റെ ദാസന്മാരേ, അവിടുത്തെ വാഴ്ത്തുവിൻ; നമ്മുടെ പിതാവിന്റെ നാമത്തെ വാഴ്ത്തുവിൻ. 2നമ്മുടെ പിതാവിന്റെ നാമം ഇന്നുമുതൽ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. 3സൂര്യോദയം മുതൽ അസ്തമയം വരെ നമ്മുടെ പിതാവിന്റെ നാമം വാഴ്ത്തപ്പെടേണ്ടതാകുന്നു. 4നമ്മുടെ പിതാവ് സകല ജനതകൾക്കും മീതെ ഉന്നതനായിരിക്കുന്നു, അവിടുത്തെ തേജസ്സ് ആകാശങ്ങൾക്കും മീതെ. 5ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്ന നമ്മുടെ പിതാവിനു തുല്യൻ ആരുള്ളൂ, 6ആകാശത്തെയും ഭൂമിയെയും കാണുവാൻ കുനിഞ്ഞുനോക്കുന്ന അവിടുത്തേക്കു തുല്യൻ ആരുള്ളൂ? 7അവിടുന്ന് ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു, ദീനനെ ചാരക്കൂമ്പാരത്തിൽനിന്ന് കരകയറ്റുന്നു, 8പ്രഭുക്കന്മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം അവരെ ഇരുത്തുവാൻതന്നെ. 9മക്കളില്ലാത്ത സ്ത്രീയെ സന്തുഷ്ടയായ സന്താനമാതാവായി അവിടുന്ന് അവളുടെ ഭവനത്തിൽ കുടിയിരുത്തുന്നു. ഹല്ലേലൂയാ!