ഏദോമിന്റെ പുരാതനവിദ്വേഷത്തെ പിതാവ് ന്യായം വിധിക്കുന്നു
സേയീർപർവ്വതത്തിലെ എദോം പുരാതനമായ ഒരു പക വെച്ചുപുലർത്തി, ആപത്തിന്റെ നാളിൽ യിസ്രായേലിനെ വാളിന് ഏല്പിച്ചുകൊടുത്തു, പിന്നെ ശൂന്യമായ രണ്ടു ദേശങ്ങളും തന്റേതെന്ന് അവകാശപ്പെട്ടു. ശൂന്യമാകുന്നത് എദോം ആയിരിക്കും, അതും എന്നേക്കുമായി, എന്ന് നമ്മുടെ പിതാവ് ഉത്തരം പറയുന്നു.
35 1നമ്മുടെ പിതാവിന്റെ വചനം എനിക്കുണ്ടായി:
2മനുഷ്യപുത്രാ, സേയീർമലയ്ക്കുനേരേ നിന്റെ മുഖം തിരിച്ച് അതിനെതിരേ പ്രവചിക്കുക. 3അതിനോടു പറയുക: പരമാധികാരിയായ പിതാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, സേയീർമലേ, ഞാൻ നിനക്കെതിരാകുന്നു. ഞാൻ നിനക്കുനേരേ എന്റെ കൈ നീട്ടി നിന്നെ ശൂന്യവും നാശവുമാക്കിത്തീർക്കും. 4നിന്റെ നഗരങ്ങളെ ഞാൻ ശൂന്യമാക്കും, നീ ഒരു ശൂന്യസ്ഥലമായിത്തീരും. അപ്പോൾ ഞാൻ പിതാവാകുന്നു എന്നു നീ അറിയും.
5നീ ഒരു പുരാതനവിദ്വേഷം പുലർത്തിയതിനാലും, അവരുടെ ദുരന്തകാലത്ത്, അവരുടെ അന്തിമശിക്ഷ വന്ന സമയത്ത്, യിസ്രായേൽജനത്തെ വാളിന് ഏല്പിച്ചതിനാലും,” 6അതുകൊണ്ട്, എന്നാണ, ഞാൻ നിന്നെ രക്തച്ചൊരിച്ചിലിന് ഏല്പിക്കും, രക്തച്ചൊരിച്ചിൽ നിന്നെ പിന്തുടരും എന്നു പരമാധികാരിയായ പിതാവ് അരുളിച്ചെയ്യുന്നു. നീ രക്തച്ചൊരിച്ചിലിനെ വെറുക്കാതിരുന്നതിനാൽ, രക്തച്ചൊരിച്ചിൽ നിന്നെ പിന്തുടരും. 7“സേയീർമലയെ ഞാൻ ശൂന്യനാശമാക്കും, അതിൽ വരുന്നവരെയും പോകുന്നവരെയും ഒക്കെ ഛേദിച്ചുകളയും. 8അതിന്റെ മലകളെ ഞാൻ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; നിന്റെ കുന്നുകളിലും താഴ്‌വരകളിലും നിന്റെ എല്ലാ മലയിടുക്കുകളിലും വാളാൽ കൊല്ലപ്പെട്ടവർ വീഴും. 9ഞാൻ നിന്നെ എന്നേക്കും ശൂന്യമാക്കും; നിന്റെ നഗരങ്ങൾ ജനവാസമില്ലാതെ കിടക്കും. അപ്പോൾ ഞാൻ പിതാവാകുന്നു എന്നു നീ അറിയും.
10‘ഈ രണ്ടു ജനതകളും ഈ രണ്ടു ദേശങ്ങളും എന്റേതാകും; നാം അവയെ കൈവശമാക്കും’ എന്നു നീ പറഞ്ഞതുകൊണ്ട്—നമ്മുടെ പിതാവ് അവിടെ ഉണ്ടായിരുന്നിട്ടും,” 11അതുകൊണ്ട്, എന്നാണ, യിസ്രായേലിനോടുള്ള വിദ്വേഷത്തിൽ നീ കാണിച്ച നിന്റെ കോപത്തിനും അസൂയയ്ക്കും തക്കവണ്ണം ഞാൻ നിന്നോടു പ്രവർത്തിക്കും; നിന്നെ ഞാൻ ന്യായം വിധിക്കുമ്പോൾ യിസ്രായേൽജനത്തിന്റെ ഇടയിൽ എന്നെത്തന്നെ ഞാൻ വെളിപ്പെടുത്തും എന്നു പരമാധികാരിയായ പിതാവ് അരുളിച്ചെയ്യുന്നു.
12അപ്പോൾ ഞാൻ പിതാവാകുന്നു എന്നു നീ അറിയും. യിസ്രായേൽമലകൾക്കെതിരേ നീ പറഞ്ഞ എല്ലാ നിന്ദയും ഞാൻ കേട്ടിരിക്കുന്നു: “അവ ശൂന്യമായിരിക്കുന്നു, വിഴുങ്ങുവാൻ അവ നമുക്കു തന്നിരിക്കുന്നു.” 13നിന്റെ വായ്കൊണ്ടു നീ എനിക്കെതിരേ വമ്പുപറഞ്ഞ്, എനിക്കെതിരേ നിന്റെ വാക്കുകൾ കൂട്ടിക്കൂട്ടി പറഞ്ഞു; ഞാൻ അതു കേട്ടു. 14പരമാധികാരിയായ പിതാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സർവഭൂമിയും ആനന്ദിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും. 15യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതുകൊണ്ടു നീ ആനന്ദിച്ചതുപോലെ, ഞാനും നിന്നോടു ചെയ്യും. സേയീർമലേ, ഏദോം മുഴുവനും, അതൊക്കെയും നീ ശൂന്യമായിത്തീരും. അപ്പോൾ ഞാൻ പിതാവാകുന്നു എന്ന് അവർ അറിയും.